മാധ്യമപ്രവര്ത്തകന് വേണുവിനെതിരെ പരസ്യ വിമര്‍ശനവുമായി നടന് ദിലീപ്, ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്കിയ വീഡിയൊ അഭിമുഖത്തിലാണ് ദിലീപിന്റെ വ്യക്തിപരമായ വിമര്‍ശനം
മേലനങ്ങി ഒരു പണിക്കും വേണുവിനാകില്ലെന്ന് ദിലീപ് പരിഹസിക്കുന്നു. ”പൊരിവെയിലത്ത് പണിയെടുത്താണ് നമ്മള് ജീവിക്കുന്നത്. അദ്ദേഹം രാഷ്ട്രീയ രംഗത്തുള്ളവരെ കരിവാരിത്തേക്കുന്നത് കാണാം. പുള്ളി ഇവിടുത്തെ ജഡ്ജിയായിരുന്ന് പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വേണുവെന്ന് കേള്‍ക്കുമ്പോള്‍ വേണുഗാനം ഇതൊക്കെയാണ് നമുക്ക് ഓര്‍മവരുക. അദ്ദേഹം ചെയ്യുന്നത് അതേ ജോലിയാണ് ഊത്ത്.”- നടി ആക്രമിക്കപ്പെട്ട സംഭവം തന്റേ മേല്‍ കെട്ടിവച്ചുതരാന് ആവേശം വേണുവിനായിരുന്നുവെന്നും ദിലീപ് പറയുന്നു
അദ്ദേഹത്തിന് ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര. പല കുടുംബങ്ങളും നോക്കണം. സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെയങ്ങ് പോകണമെങ്കില്‍ ഒരുപാട് കാര്യം ചെയ്യേണ്ടിവരും. വേണുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഇവിടെ പലര്‍ക്കും അറിയാം. നമ്മളൊക്കെ ഓപ്പണ്‍ ബുക്കാണ്. നമ്മള് ആരോടൊക്കെ എന്തൊക്കെ പറയുന്നു. എന്തൊക്കെ ചെയ്യുന്നു എന്ന് എല്ലാവര്ക്കും അറിയാം. മറ്റേത് അതല്ല ഒരു ചാനലിനകത്തുള്ള കാര്യങ്ങളാണ്. താനും മീഡിയ പ്രവര്‍ത്തകനാണ്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ തനിക്കറിയാം. ശരിക്കും പറഞ്ഞാല്‍ ഒരു സിനിമയെടുക്കേണ്ട കാര്യങ്ങളുണ്ടെന്നും ദിലീപ് പറയുന്നു.
ഇവിടെ ഒരു ചാനല്‍ ഉദ്ഘാടനം ചെയ്ത അന്ന് ഒരു മന്ത്രിയെ വളരെ മോശമായി കാണിക്കുക. ഒരു പ്രായമായ മനുഷ്യനെ. ഓരോരുത്തരുടെ സ്വകാര്യ കാര്യങ്ങളില്‍ ഇടപെടാന്‍ ഈ ചാനലിലെ ആളുകള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. എന്ത് സംസ്ക്കാരമാണ് ഉള്ളതെന്നും ദീലീപ് ചോദിക്കുന്നു.
Discussion about this post