ഇടുക്കി: മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് എംഎം മണി നടത്തിയ പ്രസംഗത്തിനെതിരെ സിപിഐ. റവന്യു വകുപ്പ് ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല എന്ന് പറയുന്ന എംഎം മണി ഇവിടെ തമ്പുരാന് വാഴ്ചയല്ലെന്ന് ഓര്‍ക്കണമെന്ന് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന്. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ മന്ത്രിസഭ യോഗത്തില്‍ പറയണം.
മണിയുടെ പ്രസംഗം അനുചിതം. മൂന്നാറില്‍ നടപ്പാക്കുന്നത് ഇടത് സര്‍ക്കാര്‍ തീരുമാനമെന്നും ശിവരാമന് പറഞ്ഞു.കയ്യേറ്റത്തെയും മാഫിയകളെയും പിന്തുണക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post