തിരുവനന്തപുരം: ചൈനയിലെ വൈറസ് വ്യാപനം സംബന്ധിച്ച വാർത്തകളിൽ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വേഗത്തിൽ പടരുന്ന വൈറസുകളെയൊന്നും ചൈനയിൽ കണ്ടെത്തിയിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചൈനയിൽ വൈറൽ പനിയും ന്യൂമോണിയയും വ്യാപിക്കുന്നുണ്ട്. എന്നാൽ ഇതിൽ ആശങ്കപ്പെടാനില്ല. അതിവേഗത്തിൽ പടരുന്ന മാരക വൈറസുകളെയൊന്നും കണ്ടെത്തിയതായി റിപ്പോർട്ടില്ല. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. വിദേശത്ത് നിന്നും കേരളത്തിൽ എത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന ആളുകളിൽ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അവരെയും നിരീക്ഷിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Discussion about this post