കൊച്ചി: എറണാകുളത്ത് വച്ച് നടന്ന താരസംഘടന അമ്മയുടെ കുടുംബസംഗമത്തിൽ താരമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയരീതിയിൽ ക്ഷീണം അനുഭവപ്പെട്ട സംഘടനയായിരുന്നു അമ്മ. നേതൃനിരയിലുള്ളവർക്ക് നേരെ വരെ ആരോപണം ഉയർന്നതിന് പിന്നാലെ സംഘടനയുടെ ഭരണസമിതി തന്നെ പിരിച്ചുവിടേണ്ടി വന്നു. അമ്മ തകർന്നു എന്ന് വരെയായി പ്രചരണങ്ങൾ. എന്നാൽ സുരേഷ് ഗോപി അടക്കമുള്ളവരുടെ പ്രയത്‌നങ്ങളിലൂടെ സംഘടന ഉയിർത്തെഴുന്നേറ്റതിനെ കുറിച്ച് സംസാരിക്കുകയാണ് താരങ്ങൾ.നടി സീമ ജി നായർ ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പിലൂടെ അമ്മ തകർന്നു എന്ന് പറഞ്ഞവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ്.
നമസ്‌ക്കാരം ..ഇന്നലെ ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കുന്ന ദിവസം ആയി മാറി ..@അമ്മയുടെ കുടുംബ സംഗമം @’അമ്മ രൂപീകൃതമായി 30 വർഷത്തിന് ശേഷം ആദ്യമായി എല്ലാവരും ഒത്തു ചേർന്നു ..അവരുടെ കുടുംബങ്ങളുമായി ..ചവിട്ടി താഴ്ത്തിയവർക്കു മറുപടിയായി ,നശിപ്പിക്കണം എന്ന് വിചാരിച്ചവർക്കു മുന്നിൽ ഉയിർത്തെഴുന്നേറ്റു ‘അമ്മ ‘,അതിനു തുടക്കമിട്ടത് സുരേഷ് ഗോപി ചേട്ടൻ.. നവംബർ 1 ന് അമ്മയുടെ ഓഫീസിൽ വെച്ച് അദ്ദേഹം സംസാരിച്ചപ്പോൾ ഓരോ അംഗങ്ങളുടെയും വികാരമായി മാറി അമ്മ ..മാനസികമായി എല്ലാവരും തകർന്നിരുന്നു ..അത്രമാത്രമായിരുന്നു ആക്രമണംഎത്രയോ പേർക്ക് അന്നവും ,മരുന്നും കൊടുക്കുന്നു ,എല്ലാ മാസവും 1 തീയതി കൈനീട്ടം കിട്ടാനായി കാത്തിരിക്കുന്നവർ എത്രയോ പേർ,ചെയ്യുന്ന നന്മകൾ ഒന്നും അറിയാതെ ,ശരിയോ ,തെറ്റോ എന്ന് പോലും ചിന്തിക്കാതെ കല്ലെറിയുകയായിരുന്നു ..ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് ഞങൾ അതിജീവന പാതയിലെത്തി ..മമ്മുക്കയും ,ലാലേട്ടനും ,സുരേഷേട്ടനും ഒത്തൊരുമിച്ച ആ വലിയ വടവൃക്ഷ ചുവട്ടിൽ ഞങ്ങൾ സുരക്ഷിതർ ആയിരുന്നു ..ഇങനെയൊരു ദിവസത്തിലേക്കെത്തിക്കാൻ ഓടിനടന്ന അഡ്ഹോക് കമ്മിറ്റിയിലെ എല്ലാ മെമ്പേഴ്‌സിനും നന്ദി ..ബാബുരാജിനും ,ചേർത്തല ജയൻ ചേട്ടനും ,അൻസിബ ,സരയു ,അനന്യ ,ജോമോൾ ,വിനുമോഹൻ ..അങ്ങനെപോകുന്നു ആ നിര ..രാവിലെ മുതൽ രാത്രിയുടെ അന്ത്യയാമങ്ങൾ വരെ നീണ്ടു നിന്ന ആ പ്രോഗ്രാമിൽ എല്ലാവരും ഒറ്റകെട്ടായി നിന്നും ..അവിടെ സൂപ്പർ സ്റ്റാറിനെയോ ,മെഗാ സ്റ്റാറിനെയോ ,ഒന്നും ആരും കണ്ടില്ല ..കണ്ടത് ചേർത്ത് പിടിക്കുന്ന കുറെ മനസുകളെയായിരുന്നു ..കൈകകളെ ആയിരുന്നു ..ഇങനെയൊരു ദിവസം സംജാതമാക്കിയ എല്ലാവർക്കും നന്ദി ..എന്നെന്നും മനസ്സിൽ ഓർക്കാൻ ഒരു ദിവസം സമ്മാനിച്ചതിന് ..അപ്പോൾ നല്ലൊരു ഞായറാഴ്ച്ച നേരുന്നു
Discussion about this post