ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെ ചാരനെന്ന് മുദ്രകുത്തി വധശിക്ഷക്ക് വിധിച്ചതില്‍ സ്വരം കടുപ്പിച്ച് ഇന്ത്യ. 30 പാക് ചാരന്മാരാണ് ഇന്ത്യയിലെ ജയിലുകളില്‍ ഉണ്ടെന്നും പാകിസ്ഥാന്റെ സ്ഥാനപതിക്ക് ഇവരെ സന്ദര്‍ശിക്കാനും വിചാരണക്കുള്ള കാര്യങ്ങള്‍ക്കും ഒരു തടസവും ഉണ്ടാക്കിയിട്ടില്ലെന്നും ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്ക്. ഇന്നുവരെ ഒരാളെ പോലും വധശിക്ഷക്ക് വിധിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
കുല് ഭൂഷന് യാദവിനെ വധശിക്ഷ വിധിച്ച പാക് നടപടി ഇന്ത്യക്കും പാകിസ്ഥാനും ഇടയിലെ ബന്ധം വഷളാക്കുകയാണ്. ഒരു തരത്തിലും അംഗീകരിക്കാനാവുന്ന കാര്യമല്ല പാക് സൈനിക കോടതിയുടെ നടപടെ. കുല്ഭൂഷണ് യാദവിനെതിരെ ഉണ്ടായ നടപടി പിന്‍വലിപ്പിക്കുമെന്നും അദ്ദേഹത്തെ മോചിപ്പിക്കുമെന്നും ഉള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.
നിലവില്‍ 265 പാകിസ്ഥാനി സ്വദേശികളാണ് ഇന്ത്യന്‍ ജയിലില്‍ ഉള്ളതെന്നും ഇവരെയെല്ലാം ബന്ധപ്പെടാനും വിവരങ്ങളറിയാനും പാക് സ്ഥാനപതിക്ക് അവസരം നല്കാന് ഇന്ത്യ തയ്യാറായിട്ടും ഇവരെല്ലാം തങ്ങളുടെ ആളുകളല്ലെന്ന നിലപാടാണ് പാകിസ്ഥാന് സ്വീകരിച്ചത്. ഇന്ത്യയില്‍ പിടിയിലായ ഭീകരരെല്ലാം പക്കിസ്ഥാന് കാരാണെന്ന് വ്യക്തമായിട്ടും നിഷേധിക്കുന്ന നിലപാടാണ് പാക്കിസ്ഥാന് സ്വീകരിക്കുന്നത്.
രണ്ട് ഡസനോളം പാക് പൗരന്മാരെ 2016ലും 2017ലുമായി ഇന്ത്യ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. ഇവരിലധികവും കള്ളക്കടത്ത് കേസിലെ പ്രതികളാണ്. 250 പാക്കിസ്ഥാനികളെ 2014- 2016 കാലത്ത് നാടുകടത്തി പാകിസ്ഥാനിലേക്ക് വിട്ടിരുന്നു. 1999ല്‍ ഇന്ത്യക്കാരനായ ഷെയ്ക്ക് ഷെമീമിനേ പാകിസ്ഥാന് വധിച്ചിരുന്നു. ഇന്ത്യക്കാരനായ സരാബ്ജിത് സിങിനെ പാകിസ്ഥാന് വധശിക്ഷക്ക് വിധിക്കുകയും ചെയ്തു.. 2013ല്‍ തടവുപുള്ളികളുടെ ആക്രമണത്തില്‍ സരാബ്ജിദ് കൊല്ലപ്പെട്ടത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Discussion about this post