ലക്നൗ:ബിജെപിയെ തോല്‍പ്പിക്കാന്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി.സമാജ് വാദ് പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്നും മായാവതി സൂചന നല്കി.വിഷത്തെ വിഷംകൊണ്ടാണ് എതിര്‍ക്കേണ്ടതെന്നും മായാവതി പറഞ്ഞു.
ഇരുപത് വര്‍ഷത്തിനുമുന്‍പ് എസ്പിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചതിനുശേഷം ഇതാദ്യമായാണ് ്മായാവതി ഇത്തരത്തിലുള്ള ഒരു സഖ്യത്തിന് സൂചന നല്‍കുന്നത്.വര്‍ഗ്ഗീയ ശക്തികള്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയേണ്ടതുണ്ടെന്നും ദളിത് ഉന്നമനത്തിനായാണ് സഖ്യമുണ്ടാക്കുന്നതെന്നും മായാവതി വ്യക്തമാക്കി.ബി.ആര് അംബേദ്കര്‍ ജന്മവാര്ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മായാവതി
Discussion about this post