കണ്ണൂര്‍: പിണറായി ഭരണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പോലിസിനെ വിമര്‍ശിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സിധാകര റെഡ്ഡിയ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ മറുപടിയുമായി സിപിഎം ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന് എന്ത് മറുപടി നല്‍കുമെന്നതാണ് ചര്‍ച്ചാ വിഷയം. കണ്ണൂരിലാണ് വാര്‍ത്താസമ്മേളനം.
മഹിജയുടെ സമരം, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍, പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഐ നേതാക്കള്‍ രംഗത്തത്തിയിരുന്നു.
കാനത്തിനുപിന്നാലെ പൊലീസിനേയും സര്‍ക്കാരിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. അതേസമയം, തര്‍ക്കവിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന നിലപാടാണ് സിപിഎമ്മിന്. സിപിഐക്കെതിരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിപിഎം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മുന്‍ മന്ത്രിയും എംഎല്‍എയുമായ ഇ.പി. ജയരാജന്, മന്ത്രി എം.എം. മണി തുടങ്ങിയവര്‍ സിപിഐ നിലപാടിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കും കാനം എണ്ണിയെണ്ണി മറുപടി നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെയല്ല, ഇടതുപക്ഷത്തിന്റെ നിലപാടുകളാണ് സിപിഐയുടേതെന്നായിരുന്നു കാരാട്ടിനുള്ള കാനത്തിന്റെ മറുപടി.
Discussion about this post