ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ ജനപിന്തുണ കിട്ടില്ലെന്ന തിരിച്ചറിവിലാണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി നേതൃത്വം. തുടര്‍ച്ചയായുണ്ടാകുന്ന തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തിലാണ് എഎപി നേതാക്കളുടെ നിലപാട് മാറ്റം. നരേന്ദ്രമോദിക്കെതിരേ ആരോപണമുന്നയിക്കുന്നതു നിര്‍ത്തി കൂടുതല്‍ പുരോഗമനാത്മകമായ വഴികളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടാനുള്ള ശ്രമത്തിലായിരിക്കും ഇനി നേതാക്കള്‍.
മുന്‍പുണ്ടായ വിജയങ്ങള്‍ വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നു.
2015ലെ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ പോസിറ്റീവ് കാമ്പയിന് കൊണ്ടാണ് എ.എ.പി സീറ്റുകള്‍ നേടിയതെന്ന് ഒരു മുതിര്‍ന്ന ആം ആദ്മിനേതാവ് പറയുന്നു 2015നു മുന്‍പത്തെ 49 ദിന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഞങ്ങള്‍ 2015 തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തരത്തിലൊരു നയസമീപനമാകും ഇനി ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലും, ഉത്തരാഖണ്ഡിലും ബിജെപി നേടിയ വിജയങ്ങളാണ് മോദി വിമര്‍ശനം ഗുണകരമാവില്ല എന്ന തിരിച്ചറിവിലേക്ക് എഎപിയെ എത്തിച്ചത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമുളള നിരവധി വോട്ടര്‍മാര്‍ ഡല്‍ഹിയില്‍ താമസിക്കുന്നുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു. മോദി വിരോധം വച്ചുകൊണ്ടുളള സമീപനം അവരുടെ വോട്ടുകള്‍ നഷ്ടപ്പെടുത്തുകയേയുളളൂവെന്നാണ് ചില എ.എ.പി നേതാക്കളുടെ വാദം. വരാനിരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ ആക്രമിച്ചുകൊണ്ടുളള പ്രചാരണം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമന്നും ഇവര്‍ വിലയിരുത്തുന്നു. പ്രഹരമായിരിക്കും ഏല്‍പ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാള് പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടികള്‍ക്കിടയില്‍പ്പോലും നരേന്ദ്രമോദിയെ അനുകൂലിച്ചുകൊണ്ടുളള മുദ്രാവാക്യങ്ങളുയര്ന്നതും പാര്‍ട്ടിക്ക് വീണ്ടുവിചാരത്തിന് അവസരമൊരുക്കിയിരിക്കാമെന്നാണ് രാഷ്ട്രീയനിരീക്ഷകര്രുടെ വിലയിരുത്തല്‍.
Discussion about this post