മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകള്‍ യുഡിഎഫിന് അനുകൂലം പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലികുട്ടി 422 വോട്ടിന് മുന്നിലാണ്.
ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 936,300 വോട്ടുകളാണ് പോള്‍ ചെയ്തിരിക്കുന്നത്. ഏഴ് അസംബ്ലി മണ്ഡലങ്ങളാണ് മലപ്പുറത്ത് ഉള്ളത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ ഏഴ് മുറികളിലായി ഒരുമിച്ചാണ് എണ്ണുക.
11 മണിയോടെ അന്തിമഫലം അറിയാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഫല സൂചനകള്‍ അരമണിക്കൂറിനകം അറിയാനാകും. മലപ്പുറം ഗവണ്‍മെന്റ് കോളജിലാണ് വോട്ടെണ്ണല്‍.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വന്‍ ലീഡുണ്ടാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് ലഭിച്ച വോട്ടില്‍ വലിയ കുറവൊന്നും ഇത്തവണയും ഉണ്ടാകില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രണ്ടുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമോ എന്നുളള ചോദ്യത്തിന് അത്രയും വോട്ടുകള്‍ നേടില്ലെന്ന് പറയാന്‍ പറ്റില്ലെന്നും ആ ഭൂരിപക്ഷം ചിലപ്പോള്‍ കടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണത്തെക്കാളും ബിജെപിക്ക് ഇത്തവണ വോട്ടുകള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീപ്രകാശും വ്യക്തമാക്കി.
അട്ടിമറി തള്ളികളയാനാവില്ല എന്നായിരുന്നു ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എബി ഫൈസലിന്റെ പ്രതികരണം.
Discussion about this post