ഡല്‍ഹി: ശശികലയുടെ മരുമകനും ശശികല പക്ഷത്തിന്റെ ആര്‍കെ നഗറിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരനെതിരെ കേസ്. എഐഎഡിഎംകെ ചിഹ്നം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്കാന് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് ദിനകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് രണ്ടില ചിഹ്നം കമ്മീഷന് മരവിപ്പിച്ചിരുന്നു.
നേരത്തെ ഞായറാഴ്ച വൈകിട്ട് ഹയാട്ട് ഹോട്ടലില്‍ നിന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട വിവാദ ദല്ലാള്‍ സുകേഷ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിനകരനെതിരായ പോലീസ് നടപടി. സുകേഷിന്റെ അറസ്റ്റ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 1.3 കോടി രൂപ ദിനകരനില് നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇലക്ഷന് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതാണിതെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന് ഹാജരാകാന്‍ ദിനകരനോട് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. കേസ് അന്വേഷണത്തിനായി അന്തര്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന സംഘത്തെ ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ രഞ്ജന്‍ നിയോഗിച്ചിട്ടുണ്ട്.
ദിനകരനോട് അടുത്തു നില്ക്കുന്ന ആരോഗ്യ മന്ത്രി വിജയഭാസ്കറിന്റെ അന്‍പതോളം കേന്ദ്രങ്ങളില്‍ ആദായ നികുതി വിഭാഗം നടത്തിയ പരിശോധനയില്‍ 5.5 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതും ഡല്‍ഹി പോലീസ് പരിശോധിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഒരു സംഘം മന്ത്രിമാരും എംഎല്‍എമാരും മുറവിളി കൂട്ടുന്നതിനിടയിലാണ് ദിനകരനെതിരെ പോലാസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നുന്നത്.
Discussion about this post