കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തെ തള്ളി പറഞ്ഞ് മന്ത്രി ജി. സുധാകരന്. മഹിജയുടെ സമരമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സ്ത്രീകള്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. മലപ്പുറത്ത് കിട്ടിയത് ഭൂരിഭാഗവും സ്ത്രീകളുടെ വോട്ടാണെന്നാണ് സുധാകരന്റെ അവകാശവാദം.
സമരം കൊണ്ട് എന്ത് നേടിയെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. ആ അമ്മയോട് ഇത് പറഞ്ഞതല്ലേ. ഞങ്ങള്‍ അമ്മയുടെ കൂടെയായിരുന്നല്ലോ. എന്നിട്ട് അവരുടെ കൂടെയായിരുന്ന ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് ചെയ്തതെന്നും സുധാകരന് പറയുന്നു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കാര്യം കെട്ടുകഥയാണെന്നും സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചു മന്ത്രി. അവരെ കളിപ്പാവയായി വച്ചു കൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ കൂടെ നിന്ന് എന്തൊക്കെയാണ് അമ്മാവന് എന്നു പറയുന്ന ആ ചെറുപ്പക്കാരന് പറയുന്നതെന്നും സുധാകരന് ചോദിച്ചു. ഒരേ സമയത്ത് ദേശാഭിമാനിക്കാരന് ആണ്, പാര്ട്ടിക്കാരന് ആണെന്നെല്ലാം പറയുകയും ഗവണ്മെന്റിനെതിരെ പറയുകയും ചെയ്യുകയാണ്. ഗവണ്മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും സുധാകരന് പറയുന്നു.
ആ സുഹൃത്ത് അമ്മയെ പറഞ്ഞ് മനസിലാക്കണമായിരുന്നു. ഇപ്പോള്‍ ചെയ്തത് സര്‍ക്കാര്‍ നേരത്തേയും ചെയ്യുമായിരുന്നു. സമരമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സ്ത്രീകള്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. മലപ്പുറത്ത് കിട്ടിയത് ഭൂരിഭാഗവും സ്ത്രീകളുടെ വോട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Discussion about this post