മൂന്നാറില്‍ കുരിശ് സ്ഥാപിച്ച് ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയ സബ് കളക്ടര്‍ ശ്രീറാമിനെതിരയും റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാറിലെ കയ്യേറ്റം ഉള്‍പ്പടെ പല വിഷയങ്ങളും ജനങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നിട്ടുള്ള കത്തോലിക്കാ വൈദികന്‍ ഫാ. ജിജോ കുര്യനാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
‘മൂന്നാറില്‍ കുരിശുപൊളിച്ചതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. ‘പൊളിക്കലല്ല, ഏറ്റെടുക്കല്‍ ആണ് സര്‍ക്കാര്‍ നയം’ എന്ന്. ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തൊടങ്ങാന്‍ പോവ്വ്വാ?’ – എന്നാണ് ഫാ. ജിജോ കുര്യന്‍ തന്റെ ഫേസ്ബുക് പോസ്റ്റ്.
കപ്പൂച്ചിന്‍ സഭയില്‍പ്പെട്ട ഈ കത്തോലിക്കാ വൈദികനാണ് ജിജോ കുര്യന്‍.
[fb_pe url=”https://www.facebook.com/jijo.kurian.58/posts/1623295621017092″ bottom=”30″]
Discussion about this post