തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സംഘിയാണോയെന്ന് മന്ത്രി എം എം മണി മൂന്നാര്‍ ഉന്നതതല യോഗത്തില്‍. ‘കുരിശ് പൊളിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ ബി.ജെ.പി അല്ലേ ? ‘ഞാന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍ നീയൊക്കെ കുരിശ് അവിടെനിന്ന് മാറ്റില്ലായിരുന്നു’ -എന്നിങ്ങനെ ആയിരുന്നു മണിയുടെ വാക്കുകള്‍. പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെ ഭൂമി അളന്നത് എന്തിനാണെന്നും യോഗത്തില്‍ മന്ത്രി ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
. തന്നിഷ്ട പ്രകാരമാണ് റെവന്യൂ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. നീക്കങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല. ഇടുക്കിയില്‍നിന്നുള്ള മന്ത്രിയായ താന്‍ വിവരങ്ങള്‍ അറിയേണ്ടതാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അറിയിക്കുന്നില്ലെന്നും മന്ത്രി യോഗത്തില്‍ പരാതിപ്പെട്ടു. മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെയാണ് സബ് കളക്ടര്‍ക്കെതിരെ ആരോപണമുയര്‍ത്തി രൂക്ഷമായ ഭാഷയില്‍ മന്ത്രി സംസാരിച്ചത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ രോഷ പ്രകടനം.
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് മാത്രമാണ് ഇരുവര്‍ക്കും പുറമെ യോഗത്തില്‍ സംസാരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ആരെയും ശകാരിച്ചില്ല എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിന്നീട് പ്രതീകരിച്ചത്.
Discussion about this post