ഡല്‍ഹി: കശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവ് അബ്ദുള്‍ ഗാനി ദര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ശ്രീനഗറിലേക്ക് പോകുന്നതിനിടെയാണ് ഭീകരരെന്ന് സംശയിക്കുന്നവര്‍ വെടിവെപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ തൊട്ടടുത്ത ആസ്പത്രിയിലും പിന്നീട് ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആസ്പത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോണ്‍ഗ്രസില്‍ നിന്ന് 2014 ലാണ് അബ്ദുള്‍ ഗാനി ദര്‍ പി.ഡി.പിയിലെത്തിയത്. മൂന്നാഴ്ചയ്ക്കിടെ തെക്കന്‍ കശ്മീരില്‍വച്ച് ഭീകരരുടെ ആക്രമണത്തിന് ഇരയാകുന്ന മൂന്നാമത്തെ നേതാവാണ് അദ്ദേഹം.
Discussion about this post