ഡല്‍ഹി: അയോധ്യയില്‍ പള്ളി പണിയണമെന്നു മുസ്ലിംകള് പോലും ആഗ്രഹിക്കുന്നുണ്ടാകില്ലെന്ന് ആര്‍എസ്എസ് നേതാവ്. തര്‍ക്കത്തില്‍പ്പെട്ടുകിടക്കുന്ന സ്ഥലത്തു പള്ളി പണിയുന്നത് അവര്‍ക്കു വിശുദ്ധമല്ല. മറ്റൊരാളുടെ പേരിലുള്ള പള്ളിയെ അവര്‍ അംഗീകരിക്കില്ല. മുഗള്‍ രാജാവായ ബാബറുടെ പേരിലാണു പള്ളി. ഇസ്ലാമില്‍ വിശ്വസിക്കുന്ന ആരും അത്തരമൊരു പള്ളിയെ ഒരിക്കലും അംഗീകരിക്കില്ലെന്നും ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് ഇന്ദ്രേശ് കുമാര്‍ അവകാശപ്പെട്ടു. ദേശീയ സുരക്ഷ എന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന സെമിനാറിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് സംഘടനയായ മുസ്ലിം ജാഗ്രണ്‍ മഞ്ചിന്റെ നേതാവു കൂടിയാണ് ഇന്ദ്രേശ് കുമാര്‍. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള വിപ്ലവം ആരംഭിച്ചുകഴിഞ്ഞു. സമാധാനത്തെയും സഹവര്‍ത്തിത്വത്തെയും സത്യത്തെയും പിന്തുണയ്ക്കുന്നവരും ദേശീയവാദികളുമായവര് അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിനെ പിന്തുണയ്ക്കുമെന്നും ഇന്ദ്രേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post