ഡല്‍ഹി: കേന്ദ്രകമ്മറ്റിക്ക് കത്തയച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിനെതിരെ തന്റെ നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.സംസ്ഥാന സെക്രട്ടറിയെറ്റിന്റെ പ്രമേയം സംഘടനാ വിരുദ്ധമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്യണമെന്നും വി.എസ് പറഞ്ഞു.അതേസമയം വി.എസ് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന നിലപാട് പ്രകാശ് കാരാട്ട് വീണ്ടും ആവര്‍ത്തിച്ചു.
എന്നാല്‍ പ്രമേയത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ട് നിന്ന അതേ സാഹചര്യവുമായി താന്‍ മുന്നേട്ട് പോകുമെന്നാണ് വി.എസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post