വാഷിങ്ടണ്‍ :പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബ ഉള്‍പ്പെടെയുള്ളവയുടെയുള്ളവ അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയേക്കുമെന്ന് യു.എസിന്റെ മുന്നറിയിപ്പ്. അടുത്ത വര്‍ഷത്തോടെ അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് നേതൃത്വത്തിലുള്ള സൈന്യം പിന്‍മാറിത്തുടങ്ങുന്നതോടെയാണു ഭീകരര്‍ ഇന്ത്യ കേന്ദ്രീകരിക്കുന്നതെന്ന് യുഎസിന്റെ പസിഫിക് കമാന്‍ഡര്‍ സാമുവല്‍ ജെ. ലോക്‌ലിയര്‍ പറയുന്നു.
യുഎസ് ജനപ്രതിനിധിസഭാംഗങ്ങളോട് ഭീകരസംഘടനകളുടെ ഭാവിപരിപാടികളെക്കുറിച്ചു വിശദീകരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം അവരുടെ കേന്ദ്രമാകാനുള്ള സാധ്യതയെക്കുറിച്ചും ചര്‍ച്ചയായത്. അടുത്ത മൂന്നുവര്‍ഷംകൊണ്ടു പാശ്ചാത്യ സൈന്യം പൂര്‍ണമായും അഫ്ഗാനിസ്ഥാന്‍ വിടും. ഇതിന് ആനുപാതികമായാണു ഭീകരര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിലും സിറിയയിലും ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഇപ്പോള്‍ 1300 വിദേശികള്‍ ഉണ്ട്. ഇവര്‍ അവിടത്തെ പരിപാടികള്‍ അവസാനിപ്പിച്ചു സ്വന്തം നാടുകളിലേക്കു മടങ്ങിയാല്‍ പ്രാദേശികതലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു നടപ്പാക്കാന്‍ ശ്രമിച്ചേക്കുമെന്നും ലോക്‌ലിയര്‍ മുന്നറിയിപ്പു നല്‍കി.
Discussion about this post