തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച വിഷയത്തില്‍ ആകെ കലിപ്പിലിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ ഒരു അബദ്ധം പറ്റി. എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു അബദ്ധം. പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിനെതിരെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ഘോരം ഘോരം പ്രസംഗിച്ച മുഖ്യമന്ത്രി ഇന്ന് പാപ്പാത്തിച്ചോലയെ നിയമസഭയില്‍ വളരെ സിമ്പിളായി ചപ്പാത്തിച്ചോലയാക്കികളഞ്ഞു.
‘ചപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്’എന്ന് പറഞ്ഞായിരുന്നു പിണറായി തുടങ്ങിയത്. സഭയിലുള്ളയാളുകള് ചോദ്യം ചെയ്തപ്പോള്‍, ചപ്പാത്തി ചപ്പാത്തിയെന്ന് പിണറായി വിളിച്ച് പറയുകയും ചെയ്തു. പിന്നീട് വീണ്ടും തിരുത്താന്‍ ആളുകള്‍ രംഗത്തെത്തുകയും ചെയ്തതോടെ സ്പീക്കറും ഇടപെട്ടു. ഉടന്‍ തന്നെ പിണറായി ചപ്പാത്തിയല്ല പാപ്പാത്തിയാണെന്ന് തിരുത്തുകയും ചെയ്തു. എഴുതിത്തയ്യാറാക്കിയ പ്രസംഗമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ശക്തമായ പ്രതിഷേധത്തിനും തര്ക്കത്തിനുമിടയിലും പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ചിരിച്ചുരസിക്കാനുള്ള അവസരമാണ് മുഖ്യമന്ത്രി ഒരുക്കിയത്.
Discussion about this post