ഡല്‍ഹി:ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം. മൂന്ന് കോര്‍പറേഷനുകളിലും ആദ്യഫലങ്ങള്‍ വരുമ്പോള്‍ ബിജെപി ഏറെ മുന്നിലാണ്. ബിജെപി ഡല്‍ഹി തൂത്തുവാരുമെന്ന് പ്രതീതി നിലനില്‍ക്കെ സംസ്ഥാന ഭരണം കയ്യാളുന്ന എഎപി വലിയ തിരിച്ചടിയാണ് നേരിടുന്നത്. പലയിടത്തും അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്.
മൂന്ന് കോര്‍പ്പറേഷനുകളിലായി 270 സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഇതില്‍ 180 സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. 45 സീറ്റുകളുമായി എഎപി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ തുടരുന്നത്. 35 സീറ്റുകളുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും തുടരുന്നു.
മൂന്ന് കോര്‍പറേഷനിലും വന്‍ ഭൂരിപക്ഷത്തോടെ ബിജെപി മുന്നേറുകയാണ്.
നോര്‍ത്ത് ഡല്‍ഹിയില്‍ ബിജെപി 68 സീറ്റ് നേടി. 18 സീറ്റുകളുമായി എഎപിയാണ് രണ്ടാം സ്ഥാനത്ത്. 16 സീറ്റുകളുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപി 41, കോണ്‍ഗ്രസ്-12, എഎപി-7 എന്നിങ്ങനെയാണ് നില.
സൗത്ത് ഡല്‍ഹിയില്‍ ബിജെപി ഏറെ മുന്നിലാണ്. അവര്‍ 74 സീറ്റുകളില്‍ മുന്നിലാണ്. എഎപി-15, കോണ്‍ഗ്രസ് 14 എന്നിങ്ങനെയാണ് കക്ഷി നില.
രണ്ടാം സ്ഥാനത്തിന് വേണ്ടി എഎപിയും കോണ്‍ഗ്രസും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്.
ഹാട്രിക് വിജയമാണ് ബിജെപി മൂന്ന് കോര്‍പ്പറേഷനുകളിലും ഉറപ്പിച്ചത്. സൗത്ത് നോര്‍ത്ത് ദില്ലി കോര്‍പ്പറേഷനുകളില്‍ വലിയ വിജയം കുറിക്കാനായതും ബിജെപിയ്ക്ക് ആഹ്ലാദം പകരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച് അവര്‍ ചെറിയ തിരിച്ചുവരവ് നടത്തുന്നു എന്ന സൂചനയും തെരഞ്ഞെടുപ്പ് ഫലം നല്കി.
അതേസമയം, ഡല്‍ഹി നഗരസഭ തെരഞ്ഞെടുപ്പിലും വോട്ടുയന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്തെത്തി. പാര്‍ട്ടി ദയനീയമായി പരാജയെപ്പട്ടാല്‍ വോട്ടുയന്ത്രങ്ങളില്‍ കൃത്രിമം നടത്തുന്നതിനെതിരെ വ്യാപക കാമ്പയിന് നടത്താനും കെജ്രിവാള് പ്രവര്‍ത്തകരോട് ആഹ്വാനംചെയ്തു.
എന്നാല്‍, 18 സ്ഥലങ്ങളില്‍ മാത്രമാണ് വോട്ടുയന്ത്രം മാറ്റിവെക്കേണ്ടി വന്നതെന്നും ഇതു സംവിധാനത്തിന്റ വിജയമാണെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.കെ. ശ്രീവാസ്തവ വ്യക്തമാക്കി. 2012ലാണ് ഡല്‍ഹി നഗരസഭ വിഭജിച്ച് മൂന്ന് കോര്‍പറേഷനുകളാക്കിയത്. അന്ന് ബി.ജെ.പി 138ഉം കോണ്‍ഗ്രസ് 77ഉം, ബി.എസ്.പി 15 സീറ്റുകളുമാണ് നേടിയത്.
Discussion about this post