ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പകുതിയിലധികം സീറ്റുകളും തൂത്തുവാരിയ ബി.ജെ.പിയുടെ വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയില്‍ വിശ്വസിച്ച ജനത്തിന് നന്ദി എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
തകര്‍പ്പന്‍ ജയത്തിന് വേണ്ടി അധ്വാനിച്ച ബി.ജെ.പിയുടെ ടീമിന് ആശംസകളര്‍പ്പിക്കാനും മോദി മറന്നില്ല. കഠിനമായി അധ്വാനിച്ച് മികച്ച വിജയം സമ്മാനിച്ച ബി.ജെ.പി ടീമിന് ആശംസകള്‍ എന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
Grateful to the people of Delhi for the faith in BJP. I laud the hardwork of team @BJP4Delhi which made the resounding MCD win possible.
— Narendra Modi (@narendramodi) April 26, 2017
Discussion about this post