ഡല്‍ഹി: ചെറുനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാനസര്‍വീസായ ‘ഉഡാന്‍’ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും. ഷിംല-ഡല്‍ഹി, കടപ്പ-ഹൈദരാബാദ്, നാന്ദേഡ്-ഹൈദരാബാദ് റൂട്ടുകളിലാണ് ആദ്യ സര്‍വീസുകള്‍ ആരംഭിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് ഷിംലയില്‍ മൂന്ന് സര്‍വീസുകളും ഫ്ലാഗ് ഓഫ് ചെയ്യും.
വ്യോമഗതാഗതമില്ലാത്ത മേഖലകളില്‍ ഉപയോഗശൂന്യമായി കിടക്കുന്നതോ ഉപയോഗിക്കാത്തതോ ആയ ചെറുകിട വിമാനത്താവളങ്ങള്‍ ഉപയോഗിച്ച് വിമാനസര്‍വീസ് നടത്തുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വ്യോമഗതാഗതനയത്തിന്റെ ഭാഗമാണ് പദ്ധതി.
500 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു മണിക്കൂര്‍ പറക്കുന്നതിന് 2500 രൂപയാണ് പരമാവധിനിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനുശേഷം റിഡ്ജ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Discussion about this post