Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ട രാജി

by Brave India Desk
Apr 27, 2017, 11:30 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയില്‍ കൂട്ട രാജി. ഡല്‍ഹിയുടെയും പഞ്ചാബിന്റെയും ചുമതലയുള്ള നേതാക്കള്‍ രാജി നല്‍കി.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

21 ആപ് എംഎല്‍എമാരെ അയോഗ്യരാക്കണം എന്ന പരാതിയില്‍ അടുത്ത മാസം രണ്ടാംവാരം തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നാല് നേതാക്കളാണ് ഇതുവരെ രാജി പ്രഖ്യാപിച്ചത്.

പരാജയത്തിന്റെ ക്ഷീണത്തില്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പ്രമുഖ നേതാക്കള്‍ രാജിവെച്ചൊഴിയുന്ന സ്ഥിതി വന്നതോടെ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട് അരവിന്ദ് കെജ്‌രിവാള്‍. തന്റെ വസതിയിലാണ് എംഎല്‍എമാരുടെ അടിയന്തര യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്നത്.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബഹുദൂരം പിന്നിലായിരുന്നു ആപിന്റെ സ്ഥാനം. രണ്ട് വര്‍ഷം മുമ്പ് എതിരാളികളെ നിഷ്പ്രഭമാക്കി 70ല്‍ 67 സീറ്റുമായി അധികാരത്തിലെത്തി ഡല്‍ഹി ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാളും സംഘവും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ കടുത്ത ആക്ഷേപം ഉയര്‍ത്തിയിട്ടും ജനങ്ങള്‍ ഒപ്പം നില്‍ക്കാത്തത് ആംആദ്മിയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ പാര്‍ട്ടിയുടെ തലവനായ ദിലീപ് പാണ്ഡ്യേ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചതിന് പിന്നാലെ പഞ്ചാബ് അധ്യക്ഷനായ സഞ്ജയ് സിങും രാജിവെച്ചൊഴിഞ്ഞത് ആപിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ നേതാക്കള്‍ തന്നെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുന്നതും അരവിന്ദ് കെജ്‌രിവാളിനേയും മനീഷ് സിസോദിയയേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

പഞ്ചാബിലെ ആംആദ്മിയുടെ മുഖമായ എംഎല്‍എ ഭഗവന്ത് മന്നും പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടി സ്വയം വിലയിരുത്തലിന് തയ്യാറാകണമെന്ന് കടുത്ത ഭാഷയില്‍ അദ്ദേഹം പറഞ്ഞത്. വോട്ടിംഗ് മെഷീന്‍ ക്രമക്കേടാണ് ബിജെപിയുടെ ഡല്‍ഹിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ ആംആദ്മി നേതാക്കള്‍ക്ക് അത് ദഹിക്കുന്നില്ല. വോട്ടിംഗ് മെഷീനെ കുറിച്ച് പരാതി പറയുന്നതിന് പകരം പഞ്ചാബില്‍ എന്തുകൊണ്ടാണ് ഇത്രയും വലിയ തിരിച്ചടിയുണ്ടായതെന്ന് സ്വയം പരിശോധിക്കണം. പഞ്ചാബിലെ മറ്റൊരു ആപ് നേതാവ് സിങ് ഗൂഗിയും മന്നിന്റെ വിമര്‍ശനത്തെ പിന്താങ്ങി.

Tags: aapmlaresignedaap leaders
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies