ലക്‌നൗ: വിവാഹത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരില്‍ നവവധുവിന് തലാഖ് ഭീഷണി. യു.പിയിലെ ബഹ്‌റായിച് ജില്ലയിലാണ് പെണ്‍വീട്ടുകാരുടെ വിവാഹസത്കാരം വിവാഹമോചനത്തിലേക്ക് എത്തുന്ന സംഭവം നടന്നത്. അഫ്‌സാന എന്ന യുവതിയും അച്ഛന്‍ സലാരിയും പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിച്ചേര്‍ന്നതോടെയാണ് വിവരം പുറംലോകം അറിയുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അടുത്ത് പരാതിയുമായി പോകാനാണ് ഇവരുടെ തീരുമാനം.
ഏപ്രില്‍ 22നാണ് അഫ്‌സാനയുടെ വിവാഹം നടന്നത്. വിവാഹച്ചടങ്ങുകളുടെ ഭാഗമായി പെണ്‍കുട്ടിയുടെ അച്ഛന്‍ മരുമകന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് മൊഴി ചൊല്ലുമെന്ന ഭീഷണിയുമായി അവര്‍ എതിരേറ്റത്.
വിവാഹസത്കാരം നന്നായില്ല എന്നും ബീഫ് വിളമ്പാത്തത് മോശമായെന്നും ആരോപിച്ച് വിവാഹമോചന ഭീഷണി മുഴക്കിയെന്നാണ് നവവധുവിന്റെ പിതാവ് പോലീസിനെ അറിയിച്ചത്.
Discussion about this post