ഇംഫാല്‍: കോണ്‍ഗ്രസില്‍ തിരിച്ചടി തുടരുന്നു. മണിപ്പൂരില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ സംസ്ഥാനത്തെ രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. വൈ.സുര്‍ചന്ദ്ര, ഗംതക് ഹോകിപ്, ഒ. ലൂഹോയി, എസ് ബിര എന്നിവരാണ് വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്.
മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ്, ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. ബാബനാന്ദ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാരെ അനുമോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിട്ട് ആദ്യം ബി.ജെ.പി കൂടാരത്തില്‍ എത്തിയത് ടി. ശ്യാം കുമാറായിരുന്നു. പിന്നീട് ജിന്സുവാന്ഹോയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതിന് പിന്നാലെയാണ് മറ്റ് നാല് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ എത്തിയിരിക്കുന്നത്.
60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയെങ്കിലും 21 സീറ്റുണ്ടായിരുന്ന ബി.ജെ.പിയാണ് സര്‍ക്കാര്‍ രൂപികരിച്ചത്.
Discussion about this post