ആലപ്പുഴ: മാവേലിക്കരയിൽ മാവോയിസ്റ്റുകൾ യോഗം ചേർന്നതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പ്രതികൾക്ക് അഞ്ചു വർഷം തടവ്. കൊച്ചിഎൻഐഎ കോടതിയുടേതാണ് വിധി. യുഎപിഎ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്‍ഐഎ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. എന്‍ഐഎ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസാണിത്.
മാവേലിക്കര സ്വദേശി രാജേഷ്, കല്പാക്കം അറ്റോമിക് റിസര്‍ച്ച് സെന്ററിലെ റിട്ട. ശാസ്ത്രജ്ഞന് ഗോപാല്‍, കൊല്ലം കൈപ്പുഴ സ്വദേശി ദേവരാജന്‍, ചിറയിന്‍കീഴ് ചരുവിള ബാഹുലേയന്, മൂവാറ്റുപുഴ സ്വദേശി അജയന് മണ്ണൂര്‍ എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
2012 ഡിസംബര്‍ 29നാണ് മാവേലിക്കരയിലെ ലോഡ്ജില്‍ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ യോഗം നടത്തിയെന്നാരോപിച്ച് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുഎപിഎ നിയമപ്രകാരമാണ് കേസ്.
Discussion about this post