ഇടുക്കി : മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്ന ആവശ്യം മയപ്പെടുത്തി പെമ്പിളൈ ഒരുമൈ. പ്രായമായ മന്ത്രി മൂന്നാറിലെത്തി മാപ്പ് പറയേണ്ടതില്ല. അതേസമയം മന്ത്രിയുടെ രാജിവരെ സമരം തുടരുമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
പെമ്പിളൈ ഒരുമൈയുടെ തൊഴിലാളികളെ അധിക്ഷേപിച്ച മ്രന്ത്രി മണി രാജിവെക്കണമെന്നും മൂന്നാറില്‍ എത്തി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 23നാണ് സംഘടനാ നേതാക്കളായ ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരുടെ നേതൃത്വത്തില്‍ നിരാഹാരസമരം തുടങ്ങിയത്.
ആം ആദ്മി പാര്‍ട്ടിയും പിന്തുണയുമായി ഉണ്ടായിരുന്നു. നിരാഹാരം ഇരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ നിന്നും ശനിയാഴ്ച തന്നെ തിരിച്ചെത്തിയ ഇവര്‍ നിരാഹാരം അവസാനിപ്പിച്ച് റിലേ സത്യഗ്രഹം തുടങ്ങി. സമരം ഇന്നേക്ക് ഒന്‍പത് ദിവസം പിന്നിടുകയാണ്.
Discussion about this post