വാഷിംഗടണ്‍: പാരിസ് ഉടമ്പടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളുമെന്ന് ട്രംപ് പറഞ്ഞു.
പാരീസ് കാലാവസ്ഥ ഉടമ്പടി ഏകപക്ഷീയമാണെന്നും ഹരിതഗൃഹവാതകത്തിന്റെ പേരില്‍ അമേരിക്കയില്‍ നിന്ന് മാത്രം വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥയാണ് ഉടമ്പടിയിലുള്ളതെന്നും ഡോണാള്‍ഡ് ട്രംപ് പറഞ്ഞു.
ഹരിതഗൃഹ വാതകങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നതില് മുഖ്യ പങ്കുള്ള റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളെ വെറുതെ വിടുന്നതാണ് ഉടമ്പടിയെന്നും ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. പെന്‍സില്‍വാനിയയില്‍ സംഘടിപ്പിച്ച ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടമ്പടിയിലുള്ളത് ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളെ വെറുതെവിടുന്ന വ്യവസ്ഥകളാണെന്നും ട്രംപ് ആരോപിച്ചു.
Discussion about this post