ഡല്‍ഹി : മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ രേണുക ചൗധരിക്കെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് പൊലിസ് കേസെടുത്തു. തെലങ്കാനയിലെ ഖമം പൊലിസാണ് കേസെടുത്തത്.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പ്രാദേശിക നേതാവില്‍ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് രാംജി നായിക്കിനെ വൈറ നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് ആരോപണം. രാംജിയുടെ ഭാര്യ ബി.കലാവതിയാണ് പരാതി നല്‍കിയത്. സീറ്റ് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്നും പണം തിരികെ ചോദിച്ചപ്പോള്‍ രേണുക ചൗധരി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും കലാവതിയുടെ പരാതിയില്‍ പറയുന്നു. എസ് സി, എസ് ടി വിഭാഗത്തിനെ ആക്ഷേപിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി രേണുക ചൗധരിക്കെതിരെ കേസെടുത്തതായി ഖമം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീധര്‍ പറഞ്ഞു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് രേണുകയുടെ പ്രതികരണം. കലാവതി എന്ന സ്ത്രീയെ കണ്ടിട്ടില്ലെന്നും രേണുക ചൗധരി പറഞ്ഞു.
Discussion about this post