ഡല്‍ഹി: സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉദ്യോഗ കയറ്റം ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവരണം തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സംവരണം ഏര്‍പ്പെടുത്തിയിട്ടും പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംവരണം തുടരുന്നതിലൂടെ മാത്രമേ ഇവരെ മുന്നിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും പൊതുവായ വളര്‍ച്ചയ്ക്കും സംവരണം തുടരേണ്ടത് അനിവാര്യമാണെന്ന് നിര്‍ദ്ദേശമുണ്ട്.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉദ്യോഗസ്ഥ കയറ്റത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവരണത്തെ കുറിച്ച് പഠിക്കുന്നതിനായി പ്രധാന മന്ത്രി അധ്യക്ഷനായി 2016-ല്‍ ചേര്‍ന്ന യോഗമാണ് കേന്ദ്ര പേര്‍സണല്‍ ആന്റ് ട്രെയിനിങ് മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്. പല വകുപ്പുകളിലും പട്ടികജാതി വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള 15%വും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള 7.5%വും സംവരണം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ മറ്റ് വിഭാഗങ്ങളെക്കാള്‍ വിദ്യാഭാസപരമായും സാമ്പത്തികമായും സാമൂഹികപരമായും ഇപ്പോഴും വളരെയധികം പിന്നില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2006-ല്‍ നാഗരാജ് കേസ് വിധിയില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം സ്ംസ്ഥാനങ്ങള്ക്ക് സ്വാതന്ത്രത്തിന് വിട്ടിരുന്നു. ഇത് മറിക്കടക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Discussion about this post