ത്രിപുര: ത്രിപുരയില്‍ വനവാസിയായ സ്ത്രീ രണ്ട് വയസ് പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിറ്റു. 200 രൂപയ്ക്ക് ഓട്ടോ ഡ്രൈവര്‍ക്കാണ് കുഞ്ഞിനെ വിറ്റത്.
ഏപ്രില്‍ പതിമൂന്നിനായിരുന്നു കുഞ്ഞിനെ വിറ്റത്. വിഷയം ഗ്രാമമുഖ്യന്റെ മുന്നില്‍ എത്തിയതോടെയാണ് പുറംലോകമറിയുന്നത്. തന്റെ സമ്മതമില്ലാതെയാണ് കുട്ടിയെ വിറ്റതെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു. ഇപ്പോള്‍ സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അമ്മ ആവശ്യപ്പെട്ടാല്‍ കുട്ടിയെ തിരികെ നല്‍കാമെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞു.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ത്രിപുരയില്‍ കുട്ടിയെ വില്‍ക്കുന്നത്.
Discussion about this post