ഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ അതീവ ഗുരുതരമായ ആരോപണവുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ രംഗത്ത്. അധോലോക നേതാവായ മൊഹമ്മദ് ഷഹാബുദ്ദീന് കലാപം നടത്താന്‍ ലാലുപ്രസാദ് യാദവ് സൗകര്യമൊരുക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അര്‍ണബ് ഗോസ്വാമി തന്റെ ചാനലിലൂടെ ഉന്നയിച്ചിരിക്കുന്നത്.
വിവരം പുറത്ത് വരാതിരിക്കാന്‍ നിരവധി തവണ ലാലു ഫോണ്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചെന്നും അര്‍ണബ് വ്യക്തമാക്കുന്നു. വിഷയത്തില്‍ ലാലു ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ലാലുവിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ലാലുവിനെതിരെ നടപടിയെടുക്കണമെന്നും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു.
മുന്‍ ആര്‍ജെഡി എം പിയും നിരവധി കേസുകളില്‍ പ്രതിയുമായ അധോലോക നായകനാണ് മൊഹമ്മദ് ഷഹാബുദ്ദീന്.
Discussion about this post