ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര രംഗത്ത്. ടാങ്കര്‍ മാഫിയയില്‍ നിന്ന് ലഭിച്ച രണ്ടു കോടി രൂപ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് അരവിന്ദ് കേജ്രിവാളിന് കൈമാറുന്നത് താന്‍ കണ്ടുവെന്ന് മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ടെന്നും അതൊന്നും കാര്യമാക്കേണ്ടെന്നും കേജ്രിവാള് മറുപടി നല്‍കിയതായും മിശ്ര പറഞ്ഞു. കേജ്രിവാളിന്റെ ബന്ധുവിന്റെ ഭൂമിയിടപാട് കേസ് 50 കോടി രൂപ നല്കി ഒത്തുതീര്‍ത്തുവെന്നും ജെയിന് തന്നോട് പറഞ്ഞതായും മിശ്ര വെളിപ്പെടുത്തി. അഴിമതിക്കെതിരെ സംസാരിച്ചതിനാണ് എന്നെ പുറത്താക്കിയത്. അഴിമതിയെ കുറിച്ച് ലഫ്റ്റനന്റ് ഗവര്‍ണറോട് പറഞ്ഞിട്ടുണ്ടെന്നും മിശ്ര അറിയിച്ചു
Discussion about this post