ന്യൂഡൽഹി: കപിൽ മിശ്രയുടെ ആരോപണങ്ങൾ പ്രതികരണം അർഹിക്കുന്നില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മിശ്രയുടെ ആരോപണം തരംതാണതും ബുദ്ധിശൂന്യവുമാണ്. ഇത്തരം ആരോപണങ്ങളെക്കുറിച്ച് എന്തുപറയാനാണെന്നും സിസോദിയ ചോദിച്ചു.
ഈ സംഭവത്തിൽ നിരവധി എംഎൽഎമാർ അസ്വസ്ഥരാണെന്ന് സിസോദിയ പറഞ്ഞു. എംഎൽഎമാർ ആളുകളുടെ അധിക്ഷേപത്തിന് പാത്രമാകുകയാണ്. താൻ കഴിഞ്ഞ ദിവസം മിശ്രയോട് മുഖ്യമന്ത്രി കാബിനറ്റിൽ അഴിച്ചുപണി നടത്തുകയാണെന്ന് പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹം ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു. എന്തുപറയാനാണെന്നും സിസോദിയ ചോദിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രണ്ടു കോടി കോഴവാങ്ങിയെന്നാണ് മിശ്ര ആരോപിച്ചത്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ മുഖ്യമന്ത്രിയുടെ വസതിയിലെത്തി പണം കൈമാറുന്നത് താൻ കണ്ടെന്നും മിശ്ര ആരോപിച്ചു.
Discussion about this post