കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് ദേഹപരിശോധന നടത്തിയ നാല് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് സ്‌കൂളിലെ അധ്യാപികമാരുടെ വിവാദമായ ദേഹപരിശോധനയിലാണ് മാനേജ്‌മെന്റ് നടപടി. അന്വേഷണ വിധേയമായാണ് നാല് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തത്. ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നിവര്‍ക്കെതിരെയാണ് അന്വേഷണവിധേയമായി മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്.
സംസ്ഥാനത്ത് ഞായ്‌റാഴ്ച നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂരില്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് ദേഹപരിശോധന നടത്തിയത് വിവാദമായിരുന്നു. വിവാദ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെടണം. സിബിഎസ്ഇ റീജണല്‍ ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post