തിരുവനന്തപുരം: ഏലമലക്കാടുകള്‍ക്ക് റവന്യു ഭൂമിയുടെ പദവി നല്കാന് സര്‍ക്കാര്‍ നീക്കം. ഇത്തരത്തില്‍ വനഭൂമിക്ക് റവന്യു പദവി നല്കി പട്ടയം നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മാര്‍ച്ച് 27 ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തിന്റെ മിനിട്സ് പുറത്തായി.
ഭൂമി പതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തുവാനും യോഗത്തില്‍ നിര്‍ദേശമുണ്ടായി. പട്ടയ ഭൂമിയിലെ മരം മുറിക്കുവാന്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തുവാനും യോഗത്തില്‍ നിര്‍ദേശമുണ്ടായി.
Discussion about this post