ജയ്പൂര്‍: പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലീം സംഘടന. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം യുവ ആതങ്കവാദ് എന്ന സംഘടനയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പാക് സൈനികരുടെ അറുത്തെടുത്ത തലയുമായി ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കുമെന്നാണ് വാഗ്ദാനം. സംഘടനയുടെ ചെയര്മാന് ഷക്കീല്‍ സെയ്ഫിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന് പാക് സൈന്യം, ഇന്ത്യന്‍ സൈനികരുടെ തലയറുത്ത നടപടിയുടെ പ്രതികാരമായാണ് പാരിതോഷികം വാദാനം ചെയ്തത്. പാരിതോഷികം നല്‍കാനുള്ള അഞ്ച് കോടി രൂപ പൊതുജനങ്ങളില്‍ നിന്നും സംഘടനയുടെ വോളണ്ടിയര്‍മാരില്‍ നിന്നും പിരിച്ചെടുക്കുമെന്ന് സെയ്ഫി പറഞ്ഞു.
സൈനികരുടെ മൃതദേഹം വികൃതമാക്കിയതിന് പകരം സര്‍ജിക്കല്‍ സ്ട്രൈക്ക് പോലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സെയ്ഫി ആവശ്യപ്പെട്ടു.
സൂഫി വിശുദ്ധന് ഖാജ മൊയ്നുദീന് ചിസ്തിയുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു സെയ്ഫിയുടെ പ്രതികരണം. മറ്റുള്ളവരെപ്പോലെ രാജ്യത്തെ സംരക്ഷിക്കാന്‍ ഇന്ത്യയിലെ മുസ്ലീം യുവാക്കളും തയ്യാറാണെന്ന് സെയ്ഫി പറഞ്ഞു.
Discussion about this post