തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് നടുക്കടലിലാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.ചിലരൊക്കെ ചേര്‍ന്നാണ് നടുക്കലിലാക്കിയത്. അതാരാണെന്ന് വ്യക്തമാക്കേണ്ടത് ചെയര്‍മാനായ കെ.എം മാണിയാണ്.
ബാര്‍കോഴ എന്ന ദുരാരോപണമാണ് പാര്‍ട്ടിയെ ഈ വിധമാക്കിയത്. ബാര്‍ കോഴ വിവാദം ഉയര്ന്നപ്പോളേ മാണി രാജി വെയ്ക്കണമായിരുന്നു. രാജി വെച്ചിരുന്നെങ്കില്‍ സത്യം തെളിയിച്ച് ഇപ്പോള്‍ തിരിച്ചു വരാമായിരുന്നു. എന്നാല്‍ രാജിയൊരു പൂര്‍ണ്ണ പരിഹാരമല്ലെന്നും ബാര്‍ കോഴ വിവാദം പാര്‍ട്ടിക്കും മുന്നണിക്കും നഷ്ടമുണ്ടാക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ബാര്‍കോഴയിലെ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിടേണ്ടതില്ല. അന്വേഷണ റിപ്പോര്‍ട്ട് മൂടി വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post