ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിമതനും മുന്‍ ഡല്‍ഹി മന്ത്രിയുമായ കപില്‍ മിശ്ര ഞായറാഴ്ച പുതിയ തെളിവുകള്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. ആപ്പിനായി വോട്ടു ചെയ്തവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും പുതുതായി പുറത്തുവരാന്‍ പോകുന്നതെന്ന് മുന്‍മന്ത്രി അവകാശപ്പെട്ടു. രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
നാളെ ഹനുമാന് കോവില്‍ സന്ദര്‍ശിച്ച ശേഷം പുതിയ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എല്ലാവരേയും അത് ഞെട്ടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അരവിന്ദ് കേജ്രിവാളിനെതിരെ മിശ്ര രംഗത്ത് വന്നിരുന്നു. ആരോഗ്യ മന്ത്രിയില്‍ നിന്നും രണ്ട് കോടി പണം കൈപറ്റിയതിന് സാക്ഷിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രംഗത്തുവന്നത്.
പാര്‍ട്ടിയുടെ അഞ്ച് നേതാക്കള്‍ നടത്തിയ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ബുധനാഴ്ച അനിശ്ചിതകാല നിരാഹാരത്തിലാണ് മിശ്ര. പ്രമേഹം കുറഞ്ഞതു കാരണം ആശുപത്രിയിലേക്ക് മാറ്റുന്നതിന് നിര്‍ദ്ദേശം വച്ചിരുന്നെങ്കിലും മിശ്ര പോകാന്‍ കൂട്ടാക്കിയില്ല.
Discussion about this post