നിലമ്പൂര്‍: കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇടതുപക്ഷ തീവ്രവാദപ്രവര്ത്തനത്തിനിടെ കൊല്ലപ്പെട്ടത് 13,219 പേര്. 1999 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പുറത്തുവിട്ടത്. സാധാരണ ജനങ്ങള്‍, സൈനികര്‍, നക്സലൈറ്റുകള്‍ തുടങ്ങിയവരുടെ മരണത്തിന്റെ മൊത്തം കണക്കാണിത്.
കഴിഞ്ഞ 18 വര്‍ഷത്തിനിടെ 3019 നക്സലൈറ്റുകള്‍ സൈനികനീക്കത്തിനിടെ മരിച്ചു. 2585 സൈനികര്‍ക്ക് ജീവഹാനിയുണ്ടായി. 7615 സാധാരണക്കാര്‍ അപകടത്തില്‍പ്പെട്ടു. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തൊട്ടാകെ പോലീസ് ശക്തിപ്പെടുത്തിയതാണ് 2010 മുതല്‍ മരണസംഖ്യ കുറയാന്‍ കാരണമായതെന്ന് ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു.
2012 മുതല്‍ കേരളത്തില്‍ മാവോവാദിപ്രവര്‍ത്തനം തുടങ്ങി. 2017 ആയപ്പോഴേക്കും വന്‍തോതില്‍ വളര്‍ച്ചയുണ്ടാക്കാനും മാവോവാദികളുടെ മുഖ്യകേന്ദ്രങ്ങളിലൊന്നാക്കി കേരളത്തെ മാറ്റാനും അവര്‍ക്ക് കഴിഞ്ഞു.
താരതമ്യേന തമിഴ്നാട്ടിലും കര്‍ണാടകയിലും മാവോവാദികള്‍ക്ക് വളര്‍ച്ചയുണ്ടെങ്കിലും അതിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞതായി പോലീസ് അവകാശപ്പെടുന്നു.
1999-1246 സംഭവങ്ങളിലായി കൊല്ലപ്പെട്ടത് 859 പേര്.
സാധാരണക്കാര്‍-502, സൈനികര്‍-96, നക്സലൈറ്റുകള്‍-261.
2010-(ഏറ്റവും കൂടുതല്‍പേര്‍ കൊല്ലപ്പെട്ട വര്‍ഷം)
2213 സംഭവങ്ങള്‍, കൊല്ലപ്പെട്ടത്-1170 പേര്.
സാധാരണക്കാര്‍-720, സൈനികര്‍-285, നക്സലൈറ്റുകള്‍-172.
2015-(ഏറ്റവും കുറവുപേര്‍ മരിച്ച വര്‍ഷം)
1089 സംഭവങ്ങള്‍, മരണം-318
സാധാരണക്കാര്‍-171, സൈനികര്‍-58, നക്സലൈറ്റുകള്‍- 89.
2016-സംഭവങ്ങള്‍-1048, മരണം-500
സാധാരണക്കാര്‍-213, സൈനികര്‍-65, നക്സലൈറ്റുകള്‍-222.
Discussion about this post