ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2-നെക്കുറിച്ച് മോശം അഭിപ്രായം എഴുതിയതില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍. സംവിധായകന്‍ എസ്.എസ് രാജമൗലിയോടാണ് മാപ്പ് പറഞ്ഞിരിക്കുന്നത്.
എന്റെ തെറ്റായ നിരൂപണത്തിന് മാപ്പ്. എനിക്ക് ബാഹുബലി ഇഷ്ടമായില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ഇഷ്ടമായിരിക്കുന്നു. രാജമൗലിയോട് മാപ്പ്- കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു.
ബാഹുബലി 2 ഒരു കാര്‍ട്ടൂണ്‍ ചിത്രമാണെന്നായിരുന്നു കെആര്‍കെ രേഖപ്പെടുത്തിയിരുന്നത്. ചിത്രം വളരെ നിരാശപ്പെടുത്തിയെന്നും രൗജമൗലി പ്രേക്ഷകരെ പറ്റിക്കുകയായിരുന്നുവെന്നും കെആര്‍കെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം 1500 കോടിയോളം നേടി ബോക്‌സ് ഓഫീസില്‍ കുതിച്ച് പായുകയാണ് ബാഹുബലി 2.
Discussion about this post