പുലിമുരുകന് കാണാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടന് സല്മാന് ഖാന്. പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചരണത്തിന് ദുബായിലെത്തിയതായിരുന്നു സല്‍മാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്.
രണ്ട് മലയാളം സിനിമകളുടെ റീമേക്കില്‍ അഭിനയിച്ചിട്ടുണ്ട്. ബോഡി ഗാര്‍ഡിലും ക്യോംന് കിയിലും. മോഹന്‍ലാല്‍ നായകനായ പുലിമുരുകന് കാണാന്‍ പോവുകയാണ് താനെന്നും സല്മാന് പറഞ്ഞു. പുലിമുരുകന് 100 കോടി ക്ലബിലെത്തിയ കാര്യം അറിയാമെന്നും താരം പ്രതികരിച്ചു. ബോഡിഗാര്‍ഡിന് ശേഷം സിദ്ദിഖിനെ കാണാനില്ലെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും സല്മാന് ഖാന് പ്രതികരിച്ചു.
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുക്കെട്ടിലെത്തിയ താളവട്ടത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ക്യേംന്‍ കി. പ്രിയദര്ശന് തന്നെയായിരുന്നു ഹിന്ദിയില്‍ ചിത്രം ഒരുക്കിയത്. റിമി സെന്‍, കരീന കപൂര്‍, ജാക്കി ഷെരോഫ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2010-ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചിത്രം ബോഡിഗാര്‍ഡ് അടുത്ത വര്‍ഷം ഹിന്ദിയിലും ഒരുക്കിയിരുന്നു. 60 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 200 കോടിയാണ് നേടിയത്.
Discussion about this post