തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പതു മുതല്‍ മൂന്നുവരെയാക്കാന് ആലോചന. ഹയര്‍ സെക്കന്‍ഡറിയുടെയും ഹൈസ്കൂളിന്റെയും സമയം ഏകീകരിക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന ബാലാവകാശ കമ്മിഷന് ഇക്കാര്യം ശുപാര്‍ശചെയ്തിരുന്നു.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളെ ഒരു യൂണിറ്റായി കണക്കാക്കി അസംബ്ലിയും മറ്റും ഒരുമിച്ച് നടത്തണമെന്നായിരുന്നു ശുപാര്‍ശ. സമയം ഏകീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സമന്വയം ഉണ്ടാക്കട്ടെയെന്ന നിലപാടാണ് ബുധനാഴ്ച ചേര്‍ന്ന ഗുണമേന്മാ പരിശോധനാസമിതിയോഗം സ്വീകരിച്ചത്.
അധ്യാപകസംഘടനാ പ്രതിനിധികളും ഈ സമിതിയിലുണ്ട്. നിലവില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് ഒമ്പതിനും ഹൈസ്കൂളിന് 10 മണിക്കുമാണ് തുടങ്ങുന്നത്. രണ്ട് വിഭാഗവുമുള്ള സ്കൂളുകളില്‍ ഇതുമൂലം രണ്ട് അസംബ്ലി കൂടേണ്ടിവരും. ക്ലാസ് നേരത്തെ തുടങ്ങുന്നത് മദ്രസാപഠനത്തിന് തടസ്സമാകുമെന്ന വിമര്‍ശനം ഉയര്‍ന്നേക്കാനിടയുണ്ട്. സര്‍ക്കാര്‍ സമവായം ഉണ്ടാക്കിയാല്‍ സമയമാറ്റത്തോട് എതിര്‍പ്പില്ലെന്നാണ് അധ്യാപകസംഘടനകളുടെ പൊതു അഭിപ്രായം.
Discussion about this post