ഡല്‍ഹി: ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തുന്ന റാക്കറ്റിന്റെ തലവന്‍ ഹര്‍നേക് സിംഗിനെ റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. 600 കോടി വിലമതിക്കുന്ന 2,000 കി.ഗ്രാം സ്വര്‍ണ്ണം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്ന ഇയാളെ ദീര്‍ഘകാലം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇന്റലിജന്‍സ് പിടികൂടിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം 300 കോടി വിലമതിക്കുന്ന സ്വര്‍ണ്ണകട്ടികളാണ് ഇയാള്‍ ദുബായില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ഇന്ത്യയിലെത്തിച്ചത്. ഹര്‍നേക് സിംഗിനെ അറസ്റ്റ് ചെയ്ത ഇന്റലിജന്‍സ് സംഘം ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബായില്‍ നിന്ന് കൊറിയറായി ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തെത്തിയ 15 കോടി വിലമതിക്കുന്ന 52 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post