കൊച്ചി: മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം സിനിമയാക്കിയാല്‍ ചിത്രം തിയേറ്ററിലെത്തില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍. മഹാഭാരതം എന്ന പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. രണ്ടാമൂഴം എന്ന പേരില്‍ തന്നെ സിനിമ ഇറക്കിയാല്‍ മതി. മഹാഭാരത ചരിത്രത്തെ തല കീഴായി വെച്ചതാണ് രണ്ടാമൂഴമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതമെന്നും യാഥാര്‍ത്ഥ്യത്തെ വികലമാക്കുന്ന സൃഷ്ടിക്ക് അതേപേര് പറ്റില്ലെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.
Discussion about this post