ഗാന്ധിനഗര്‍: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളികള്‍ ധാരാളമുണ്ടെങ്കിലും കര്‍ഷകരുടേയും ദരിദ്രരുടേയും സ്ത്രീകളുടെയും ഉന്നമനമാണ് സര്‍ക്കാരിന്റെ ആദ്യപരിഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആരംഭിച്ച ആഫ്രിക്കന്‍ വികസനബാങ്ക് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
വിദ്യാഭ്യാസ മേഖലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി കൈകോര്‍ക്കുന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 81 രാജ്യങ്ങിളില്നിന്നായി മൂവായിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് എഡിബി വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത് .
Discussion about this post