അഹമ്മദാബാദ് : 2008 ലെ ഗുജറാത്ത് സ്ഫോടനക്കേസ് പ്രതികളെ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് . കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റ് ചെയ്തവരിൽ ഒരാൾ മലയാളിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയാളെ കേരള പോലീസും അന്വേഷിച്ച് വരികയായിരുന്നു. ഗുജറാത്ത് ക്രൈം ബ്രാഞ്ച് ജെസിപി ജെ കെ ഭട്ട് ആണ് വിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചത്.
അറസ്റ്റിലായവര്‍ക്കെല്ലാം ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post