ഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ ചൈനീസ് അതിര്‍ത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ട് പൈലറ്റുമാരാണ് ഇതില്‍ ഉണ്ടായിരുന്നത്.
അതേസമയം, വിമാനത്തില്‍ ഉണ്ടായിരുന്നവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. വിമാനം പറന്നുയര്‍ന്ന അസമിലെ വിമാനത്താവളത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ ചില ഭാഗങ്ങളേ ലഭിച്ചിട്ടുള്ളൂവെന്നും പൂര്‍ണമായ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നുമാണ് വിവരം.
കോഴിക്കോട് സ്വദേശിയായ അച്ചുദേവ് ((25) ആണ് വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി. ചൊവ്വാഴ്ച രാവിലെ പരിശീലനപ്പറക്കലിനിടെയാണ് വിമാനം കാണാതായത്.
Discussion about this post