ഹൂറിയത്ത് നേതാക്കളെ കണ്ടത് എന്തിനെന്ന് ചോദിച്ച റിപ്പോര്‍ട്ടറോട് ദേശവിരുദ്ധ ചാനലിനോട് സംസാരിക്കില്ലെന്ന് മറുപടി പറഞ്ഞ് പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍. റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ അയ്യരെ പിന്തുടര്ന്നെത്തിയ റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടറോടാണ് മണി ശങ്കര്‍ അയ്യരുടെ പ്രകോപനം.
റിപ്പോര്‍ട്ടര്‍ ചോദ്യം വീണ്ടും വീണ്ടും ഉന്നയിച്ചെങ്കിലും താന്‍ ദേശവിരുദ്ധ ചാനലിനോട് സംസാരിക്കില്ലെന്ന് തന്നെയായിരുന്നു അയ്യറുടെ മറുപടി.
വീണ്ടും ഒരേ കാര്യം തന്നെ ചോദിച്ചുകൊണ്ടിരുന്ന റിപ്പോര്‍ട്ടറോട് കടുത്ത ഭാഷയില്‍ റിപ്പബ്ലിക്ക് ടിവി പോലുള്ള ദേശവിരുദ്ധ ചാനലിനോട് സംസാരിക്കില്ല എന്ന് വ്യക്തമാക്കിയതാണ്. ദയവ് ചെയ്ത് ഇവിടെ നിന്ന് ഇറങ്ങിപോകൂ എന്ന് മണിശങ്കര്‍ അയ്യര്‍ കയര്‍ത്തു.
വീഡിയൊ-
Mani Shankar Aiyar refuses to answer questions on his meeting with Hurriyat leaders — lashes out at Republic TV #CongressForHurriyat pic.twitter.com/zDKKzXznAb
— Republic (@republic) May 25, 2017
അയ്യരുടെ നേതൃത്വത്തിലുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പ് കശ്മീര്‍ വിമത നേതാവ് സയ്യദ് അലി ഗിലാനി, മിര്‍വായിസ് ഉമര്‍ ഫറൂഖ്, ഷാബിര്‍ അഹമ്മദ് ഷ് എന്നിവരുമായി കശ്മീര്‍ പ്രശ്നത്തില്‍ കൂടിക്കാഴ്ച്ച നടത്തിയത് വിവാദമായിരുന്നു.
അര്‍ണബിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി ദേശവിരുദ്ധശക്തികള്ക്കെതിരെ കടുത്ത നിലപാടി സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കെതിരായ വെളിപ്പെടുത്തലോടെയാണ് ചാനല്‍ ലോഞ്ച് ചെയ്തത്.
Discussion about this post