മുംബൈ: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനേക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍. ഇന്ത്യയില്‍ പുറത്തിറങ്ങണമെങ്കില്‍ പ്രധാനമന്ത്രിയുടെ അനുമതി വേണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.
മോദിയുടെ അനുമതിയില്ലാതെ ‘ ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍’ എന്ന ഡോക്യുമെന്ററി പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി നിര്‍മ്മാതാക്കളായ ഖുശ്ബൂ രങ്കയെയും വിനയ് ശുക്ലയെയും അറിയിച്ചു. ഡോക്യുമെന്ററിയില്‍ നിന്നും ബിജെപിയെയും കോണ്‍ഗ്രസിനേയും കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി നിര്‍മ്മാതാക്കള്‍ പറഞ്ഞു. മോദിയെക്കൂടാതെ ഷീലാ ദീക്ഷിതിന്റെയും കെജരിവാളിന്റെയും അനുമതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനിയെ സമീപിച്ചപ്പോള്‍ ഓഫീസില്‍ നിന്ന് പുറത്തിറക്കി വിട്ടതായും ഖുശ്ബൂ രങ്കയെയും വിനയ് ശുക്ലയെയും പറയുന്നു.
ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭവും ആം ആദ്മിയുടെ ജനനവും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നതും ഡല്‍ഹി മുഖ്യമന്ത്രിയായുള്ള കെജ്‌രിവാളിന്റെ വളര്‍ച്ചയുമാണ് ഡോക്യുമെന്ററി പറയുന്നത്.
ഷിപ്പ് ഓഫ് തെസ്യൂസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് ഗാന്ധിയാണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ലോകത്താകെ 40 ഓളം ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അടുത്ത ആഴ്ച്ചകളിലായി സിഡ്‌നിയിലും ന്യീസീലന്‍ഡിലും വാഷിങ്ടണിലും ‘ഇന്‍സിഗ്നിഫിക്കന്റ് മാന്‍’ പ്രദര്‍ശിപ്പിക്കും.
Discussion about this post