ചരിത്രത്തിലാദ്യമായി ആവശ്യത്തേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചുവെന്ന നേട്ടവുവുമായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിപ്വവകരമായ നടപടികളാണ് രാജ്യത്തെ വൈദ്യുതി മിച്ചമാക്കിയതെന്ന് സെന്റര്‍ വൈദ്യുതി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
വൈദ്യുതി അധിക ലഭ്യത സംസ്ഥാനങ്ങളില്‍ ചരിത്രത്തിലാദ്യമായി ഉത്തരപ്രദേശ് ഒന്നാമതെത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2017-18 വര്‍ഷത്തില്‍ 11,771 മെഗാവാട്ട് വൈദ്യുതിയാണ് യുപി അധികമായി ഉത്പാദിപ്പിച്ചത്. 169130 മഗാ വാട്സ് വൈദ്യുതിയാണ് സംസ്ഥാനത്തിന് ആവശ്യമായുള്ളത് ഉത്പാദനമാകട്ടെ 180601 മെഗാ വാട്ടും.
കേരളത്തിന്റ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും, അന്ധ്രാപ്രദേശും വൈദ്യുതി മിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. അതേ സമയം കേരളം വൈദ്യുതി കമ്മി സസ്ഥാനങ്ങളുട പട്ടികയിലാണ് ഉള്ളത്.
തമിഴ്നാട് 14.7 ശതമാനം വൈദ്യുത മിച്ച സംസ്ഥാനമായപ്പോള്‍ ആന്ധ്ര 3.0 ശതമാനം അധിക വൈദ്യുതിയുള്ള സംസ്ഥാനമായി. ഉത്പാദനവും ഡിമാന്റുമായി താരതമ്യം ചെയ്താണ് വൈദ്യുതി മിച്ചവും കമ്മിയും കണക്കാക്കുന്നത്.
കടുത്ത വൈദ്യുതി ക്ഷാമമുള്ള കേരളം വൈദ്യുതി ഉത്പാദനത്തില്‍ ഏറെ പിറകിലാണെന്നും കണക്കുകള്‍ വ്യക്തമാകുന്നു. 10.4 ശതമാനം വൈദ്യുതി കുറവാണ് സംസ്ഥാനത്ത് ഉള്ളത്.
ധാരാളം ജലവൈദ്യുത പദ്ധതികളുണ്ടായിട്ടും കേരളം വൈദ്യുതി ഉത്പാദനത്തില്‍ ഏറെ പിറകിലായി തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ വൈദ്യുതി ഉത്പാദന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന അവഗണനയാണ് തിരിച്ചടിയാകുന്നത്. അതിരപ്പിള്ളി പോലെ വളരെ കുറഞ്ഞ മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പദ്ധതിയ്ക്ക് പിറകെ പോകുന്ന കേരളം വന്‍ പദ്ധതികളൊന്നും ആവിഷ്ക്കരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Discussion about this post